ദോഹ ∙ പ്രവാസി വെൽഫെയർ മലപ്പുറം ജില്ലയിലെ ജില്ലാ – മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024 എന്ന പേരിൽ നടത്തിയ നേതൃസംഗമം സംഘടിപ്പിച്ചു . നേതൃ സംഗമം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്‍റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് റഷീദലി, സംസ്ഥാന കമംറ്റിയംഗം അന്‍വര്‍ വാണിയമ്പലം, വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ഇലക്ഷൻ കൺവീനർ ജഅ്ഫർ സി.സി. പ്രവാസി വെൽഫെയർ ജില്ല സെക്രട്ടറി സഹല എന്നിവര്‍ സംസാരിച്ചു. ഖത്തറിലെ പ്രവാസം അവസാനിപ്പിക്കുന്ന ജനറൽ സെക്രട്ടറി ഷമീർ വി.കെയ്ക്ക് യാത്രയയപ്പ് നല്‍കി. ഫഹദ് മലപ്പുറത്തെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. റഫീഖ് ,ശഫീഖ് എന്നിവർ ചേർന്ന് ഓണപ്പാട്ട് അവതരിപ്പിച്ചു.











