കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ഓക്സിജന്‍ ക്ഷാമവും രൂക്ഷമായതോടെ ഡല്‍ഹി ദുരന്തമുഖത്ത്. ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായിട്ടില്ല. അര മണിക്കൂറിനുള്ള ഓക്സിജന്‍ മാത്രമാണ് ആശുപത്രികളിലുള്ളത്. ഓക്സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 20 കോവിഡ് രോഗികള്‍ മരിച്ചു
ന്യുഡല്‍ഹി : ഓക്സിജന്‍ ക്ഷാമവും രൂക്ഷമായതോടെ രാജ്യത്ത് വിണ്ടും മരണം.ഡല്‍ഹി ജയ്പൂര്‍ ഗോ ള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 20 രോഗികള്‍ മരിച്ചു. 200 രോഗികളുടെ ജീവന്‍ അ പകടത്തില്‍. അരമണിക്കൂര്‍ നേരത്തെക്കുള്ള ഓക്സിജന്‍ മാത്രമാണ് ഇനി ആശുപത്രിയില്‍ ബാക്കി യുള്ളത്. ഓക്സിജന്‍ ക്ഷാമം ഡല്‍ഹി സരോജ ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിര്‍ത്തിവച്ചിരി ക്കുകയാണ്.
സര്‍ക്കാരില്‍നിന്ന് 3.5 മെട്രിക് ടണ്‍ ഓക്സിജനാണ് അനുവദിച്ചത്. വൈകിട്ട് അഞ്ചോടെ ഓക്സിജന്‍ ആശുപത്രിയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെയാണ് ഇവ എത്തിയത്. അപ്പോഴേക്കും 20 കോവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നുവെന്ന് ജയ്പുര്‍ ഗോള്‍ഡണ്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡി.കെ ബലൂജ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 215 കോവിഡ് രോഗി കളുടെ സ്ഥിതി ഗുരുതരമാണ്. അവര്‍ക്ക് ഓക്സിജന്‍ വളരെ അത്യാവ ശ്യമാണ്. ഏറി വന്നാല്‍ അര മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുകയാണ്. ഇന്നലെയും ഇന്നുമായി ഡെല്‍ഹിയില്‍ ഓക്സിജന്‍ ഇല്ലാതെ മരിച്ചവരുടെ എണ്ണം ഇതോടെ 44 ആയി. ക്ഷാമത്തെത്തുടര്‍ന്ന് ബത്ര ആശുപത്രിയില്‍ ഒരു ടാങ്കര്‍ ഓക്സിജന്‍ എത്തിച്ചു നല്‍കി. 350 രോഗികള്‍ ഉള്ള ആശുപത്രി യാണ് ബത്ര ആശുപത്രി. 12 മണിക്കൂര്‍ നിരന്തരമായി അവശ്യപ്പെട്ടും 500ലിറ്റര്‍ ഓക്സിജന്‍ മാത്രമാണ് ലഭിച്ചതെന്ന് ബത്ര ആശുപത്രി എംഡി അറിയിച്ചു. ദിവസേന 8000 ലിറ്റര്‍ ഓക്സിജന്‍ ആണ് അവശ്യ മുളളത്. ഓക്സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും ബത്ര എംഡി എസ്സിഎല്‍ ഗുപ്ത പറഞ്ഞു.