ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടു ള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആ രോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ ഇടപെട്ടു. ആ ക്ഷേപങ്ങള്‍ പരിശോധിക്കും- സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: ബ്രഹ്‌മപുരം പ്രതിസന്ധിയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും ഉത്ത രവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദ ന്‍. കൊല്ലം മാതൃകയില്‍ ബ്രഹ്‌മ പുരം കൈകാര്യം ചെയ്ത് കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരി ശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ ഇടപെട്ടു. ആക്ഷേപങ്ങള്‍ പരിശോധിക്കും.
സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. വിഷയത്തില്‍ കൃത്യമായ നടപടിക ളുണ്ടാകും. കരാര്‍ കമ്പനിക്ക് പണം കൊടുത്തതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പിനെതിരായ ആക്ഷേപം ശരിയല്ല. കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയത്. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണ്. നല്ല ജാഗ്രതയുള്ള പണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും എം. വി.ഗോവിന്ദന്‍ പറയുന്നു.
കക്കുകളി നാടക വിവാദത്തിലും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നാടകം നാടകത്തിന്റേതായ രൂപത്തി ല്‍ പോകും. ആര്‍ക്കും വിമര്‍ശിക്കാം. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമര്‍ശിക്കാ നുള്ള അവകാശവും ഉണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ അതിരൂപതയും കെസിബിസിയും ക്രിസ്തീയ സംഘടനകളുമെ ല്ലാം നാടകത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് തൃശൂര്‍ അതി രൂപത ഇന്ന് ഇടവകകളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നത്. ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീ നമാണ് ഇടത് സാംസ്‌കാരിക ബോധം. ഇടത്പക്ഷം മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന കാര്യം ഇനി ആലോചിക്കണം. ക്രൈസ്തവ വിശ്വാസികളേയും പുരോഹിതരേയും അപമാനിക്കുക യാണെന്നും സര്‍ക്കുലറില്‍ പറയുന്നു.











