‘ഒരു പെണ്ണ് എന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപം’ ; സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത് തൊഹാനി

THOHANI

മലപ്പുറം : സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപിക്കുന്നുവെന്ന പരാതിയുമായി എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിത മലപ്പുറം ജില്ലാ പ്രസി ഡന്റ് കെ. തൊഹാനി. തന്നെ പരിഹസി ക്കുന്ന വിധത്തില്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി സോഷ്യല്‍ മീഡിയയില്‍ മോശമാ യി ചിത്രീ കരിക്കുകയാണെന്നും രണ്ട് ദിവസമായി നേരിട്ട അക്രമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും തൊഹാനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറുപടികളും ഉണ്ടാവേണ്ടത് പൊതു ഇടത്തിലല്ല, പാര്‍ട്ടി ക്കകത്താണ്. ഒരു പെണ്ണ് എന്ന പരിഗണന പോലും നല്‍കാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെ മോശമായി ചിത്രീകരിച്ച് സൈബര്‍ ബുള്ളിയിങ് ചെയ്യുകയാണ് ചിലര്‍. ഇത് സ ഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ദയവായി ആക്രമിക്കരുതെന്ന് തൊഹാനി ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ യാതൊരു മുന്‍പരിചയവുമില്ല. ഇതുവരെ നേരില്‍ ക ണ്ടിട്ടില്ല. ആദ്യമായി സംസാരിച്ചത് പോലും കമ്മിറ്റി പ്രഖ്യാപന ദിവസം മാത്രമാണ്. ഒരാളും ജീവി തത്തില്‍ മാറരുത് എന്ന് വാശി പിടിക്കരുത്. ആരുടെയും അവസരം കളയാന്‍ ഒരിക്കലും ആഗ്ര ഹിച്ചിട്ടില്ല. മാറ്റിനിര്‍ത്തപ്പെട്ട ഒരാളെന്ന നിലക്ക് എല്ലാവര്‍ക്കും അവസരം നല്‍കണമെന്നാണ് ആഗ്രഹമെന്നും തൊഹാനി പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ടവരെ,

മുസ്ലിം ലീഗ് പാര്‍ട്ടിയെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഒരിക്കലും ഇങ്ങനെയൊരു അവസരം എന്റെ ജീവിതത്തില്‍ കൈവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു ആഗ്രഹവും ഉണ്ടായിട്ടില്ല.
പാര്‍ട്ടിക്ക് വേണ്ടി സേവനം ചെയ്യാന്‍ കിട്ടിയ ഒരു ചെറിയ അവസരം എന്നതില്‍ കവിഞ്ഞ് ഒരു അലങ്കാരമായി ഇതൊന്നും കാണുന്നില്ല, വലിയ ഉത്തരവാദിത്തമാണ് എന്ന ബോധ്യവുമുണ്ട്.

കൈമാറേണ്ട ഒരു അമാനത്ത് മാത്രമായേ സ്ഥാനങ്ങളെ കണ്ടിട്ടുള്ളൂ. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവുക എന്നത് മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. ഒരു കാലത്തെ മാറ്റി നിര്‍ത്തപ്പെടലിന് പകരമെന്നോണം ഇന്ന് ഹരിതയുടെ എളിയൊരു ഭാഗമാവാന്‍ സാധിച്ചതില്‍ സര്‍വ്വശക്തനോട് ആദ്യമായി നന്ദി പറയുന്നു.

ലീഗ് എന്താണെന്ന് എന്നെ പഠിപ്പിച്ചതും പരിചയപ്പെടുത്തിയതും മക്ക കെഎംസിസി നേതാവ് ജനാബ് കോഡൂര്‍ മൊയ്തീന്‍ കുട്ടി സാഹിബ് എന്ന ഞാന്‍ ഉപ്പ എന്ന് വിളിക്കുന്ന ദീദിയുടെ ഉപ്പയാണ്. ഹൈസ്‌കൂള്‍ കാലത്ത് ഉപ്പ പറയുന്ന ലീഗ് ചരിത്രങ്ങള്‍ ആവേശത്തോടെ കേട്ടിരുന്നിട്ടു ണ്ട്.

Also read:  നാട്ടിലെത്തിയ പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്

ഞാന്‍ വരുന്നത് വലിയ ജീവിത സാഹചര്യങ്ങളില്‍ നിന്നല്ല, ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് എല്‍.എല്‍.ബി. എന്ന ആഗ്രഹത്തിലേക്ക് പോലും എത്തിയത്. അഡ്മിഷന്‍ നേടി ലോ കോളേജിലേക്ക് വന്ന ആദ്യ ദിവസങ്ങളില്‍ പരിചയപ്പെട്ട പ്രിയപ്പെട്ട ഫമീഷ ഇത്ത ക്ക് (അഡ്വ. ഫമീഷ) ഞാനന്നെ പരിചയപ്പെടുത്തിയത് ഞാനൊരു എംഎസ്എഫ് കാരിയാണെന്ന് പറഞ്ഞാണ്.

എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇന്നുമുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധ ത്തിനു വഴങ്ങി യു.ഡി.എസ്.എഫിന്റെ ഭാഗമായി ജനറല്‍ സീറ്റില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാന ത്തിന്റെ ബാനറില്‍ മത്സരിച്ചിട്ടുണ്ട്. ജനറല്‍ സീറ്റില്‍ അവരായിരുന്നു മത്സരിക്കാറുള്ളത്. ധാരാളം സുഹൃത്തുക്കള്‍ ആ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. മെമ്പര്‍ഷിപ്പ് എടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

2011ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പങ്കെടുത്ത എം.എസ്.എഫ്. സമ്മേളനത്തില്‍ ഫമീ ഷ ഇത്തയോടൊപ്പം അഭിമാനത്തോടെ പങ്കെടു ത്തിട്ടുണ്ട്. ഇലക്ഷനു ശേഷവും ഹരിതയുടെ ഭാഗ മായി ഒരു കാമ്പിന് പോയിട്ടുണ്ട്. എല്‍.എല്‍.ബി. പഠനകാലത്ത് തന്നെ എം.എസ്.എഫ്. ഫണ്ടി നു വേണ്ടി എന്റെ നാട്ടില്‍ പിരിവും നടത്തിയിട്ടുണ്ട്.

ബഹു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന എം.സി.ടി. കോളേജില്‍ അധ്യാ പികയാണ്. പി.എച്ച്.ഡി. എന്‍ഡ്രന്‍സിന് തയ്യാറെടുക്കുന്നുണ്ട്, നെറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തുണ ച്ചിട്ടില്ല. സി.എസ്. പ്രവേശനത്തിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.ത്രിതല പഞ്ചായ ത്ത് ഇലക്ഷനിലും ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മുസ്ലിം ലീഗിനു വേണ്ടി എളിയ പ്രവര്‍ത്ത നങ്ങള്‍ നടത്തിയിട്ടുണ്ട്, ഇരു ഇലക്ഷ നുകളിലും കുടുംബയോഗങ്ങളില്‍ പാര്‍ട്ടിയുടെ ശബ്ദമായി ട്ടുണ്ട്. പഞ്ചായത്ത് ഇലക്ഷനില്‍ വേങ്ങരയില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നിട്ടു ണ്ട്. അന്ന് അത് സ്‌നേഹപൂര്‍വ്വം വേണ്ടെന്ന് വെച്ചതാണ്. കാലാകാലങ്ങളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ മനസ്സി ലാക്കി മറ്റു പാര്‍ട്ടികളില്‍ നിന്നും കടന്നു വന്നവര്‍ ധാരാളമുണ്ട്. ഇനിയും ആളുകള്‍ വരണം. അത് കൊണ്ടൊന്നും അവരാരും ലീഗുകാരല്ല എന്നു പറയാനാവില്ല. ഒരാളും ജീവിതത്തില്‍ മാറരുത് എന്ന് വാശി പിടിക്കരുത്.

Also read:  നേത്രദാന പക്ഷാചരണം: പ്രതിജ്ഞയേക്കാള്‍ പ്രധാനം നേത്രദാനം

ലീഗാണോ എന്ന് അന്വേഷിക്കേണ്ടത് ഒരാളുടെ വാര്‍ഡിലാണ് എന്നു തോന്നുന്നു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെ യാതൊരു മുന്‍പരിചയവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ആദ്യമായി സംസാരിച്ചത് പോലും കമ്മിറ്റി പ്രഖ്യാപന ദിവസം മാത്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ കോവിഡ് കാലത്ത് ഫ്രീടൈം കിട്ടാന്‍ തുടങ്ങിയപ്പോഴാണ് ഫെയ്‌സ്ബുക്കില്‍ ചെറുതായി ലീഗല്‍ അവയര്‍നസിനെ കുറിച്ച് എഴുതണമെന്ന് തോന്നിയത്. അങ്ങനെയാണ് ലീഗല്‍ ഡൗട്ട്‌സ് ആരംഭിച്ചത്. പിന്നീട് സൗകര്യക്കുറവ് കാരണം നിന്നുപോയി. മികച്ച അഭിഭാഷകരു മായു ള്ള അഭിമുഖം അടക്കമുള്ള പരിപാടികളുമായി ഇന്‍ഷാ അള്ളാ അത് പുനരാരംഭിക്കും.

ഈ കോവിഡ് കാലത്താണ് വീണ്ടും എഴുതണമെന്ന് തോന്നിയത്. സുഹൃത്തുക്കളുടെ സഹായവും സഹകരണവും ഉണ്ടായപ്പോള്‍ വല്ലപ്പോഴും ചെറിയ പോസ്റ്റുകള്‍ ചെയ്തു.

ജുഡീഷ്യറിയിലും നിയമമേഖലയിലും ന്യൂനപക്ഷങ്ങളുടെ കുറവ് പരിഹരിക്കപ്പെടണമെന്ന ലക്ഷ്യ ത്തിലേക്ക് എന്നാലാവുന്ന വിധം ഒരു ബോധവ ത്കരണത്തിന്റെ ഭാഗമായി നിയമപഠനത്തിലെ സാ ധ്യതകളെ കുറിച്ച് ഒരു സീരീസായി പോസ്റ്റ് ചെയ്യുന്നുണ്ട്. പല കോളേജുകളിലും നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ക്ക് വേണ്ടിയും നിയമ പഠനത്തിലെ സാധ്യതകളെക്കുറിച്ച് സൗജന്യ ലൈവ് ഓറിയ ന്റേഷന്‍ ക്ലാസുകള്‍ നല്‍കി വരുന്നു ണ്ട്.

മുസ്ലിം ലീഗിന്റെ പോയ കാലത്തെ ചരിത്ര സംഭവങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കാനും അവസരമു ണ്ടായി.ജനാബ് എം.സി. വടകര സാഹിബ് ആയൊക്കെ സം സാരിക്കാനാവുന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. എന്നെപ്പോലെ അത്തരം അഭിമാന കരമായ ഇന്നലെകളെ കുറിച്ച് അധികമറിയാത്തവര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ ഒരു പ്രചോദനമാകു മെന്ന് കരുതിയാണ് അവ ഫേസ്ബു ക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

ഇതൊന്നും തന്നെ ഒരു രാഷ്ട്രീയ പ്രവേശനത്തിനുള്ള മാര്‍ഗ്ഗമായി കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയ യി ല്‍ ഒതുങ്ങി നില്‍ക്കുന്ന രാഷ്ട്രീയത്തോട് താത് പര്യവുമില്ല. ടീച്ചിങ് പോലെ ഇത്തരം ചെറിയ അറിവു കള്‍ പകരുന്നതും ഒരു പാഷനപ്പുറം ഒന്നും തന്നെയല്ല. ആരുടെയും അവസരം കളയാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാറ്റിനിര്‍ത്തപ്പെട്ട ഒരാളെന്ന നിലക്ക് എല്ലാവര്‍ക്കും അവസരം നല്‍കണമെന്നാണ് ആഗ്രഹം.

Also read:  ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു

അടുത്ത വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന ഹരിതയിലൂടെ ഈ സമുദായ ത്തിന് നേതൃത്വം നല്‍കേണ്ട ഒരുപാട് കുട്ടികള്‍ ഉയര്‍ന്നു വരണം. ഹരിത നമ്മള്‍ എല്ലാവരുടേ തുമാ ണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറുപടികളും ഉണ്ടാവേണ്ടത് പൊതു ഇടത്തില ല്ല, പാര്‍ട്ടിക്കകത്താണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുമുള്ളത്. ഇലക്ഷനു ശേഷം സി.പി. എമ്മിന്റെ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. ഇലക്ഷ ന്‍ സംബന്ധിച്ച ചില പോസ്റ്റുകള്‍ ഫ്രണ്ട്‌സ് ഓണ്‍ലി, മി ഓണ്‍ലി ഒക്കെ ആക്കേണ്ടി വന്നു. പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി സൈബറിടത്തില്‍ നേരിട്ട അക്രമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു പെണ്ണ് എന്ന് പരിഗണന പോലും നല്‍കാതെ എനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെ എന്നെ വള്‍ഗര്‍ ആയി ചിത്രീകരിച്ച് സൈബര്‍ ബുള്ളിയിംഗ് ചെയ്യുകയാണ് ചിലര്‍.

സൈബറിടത്ത് ഒരു പെണ്ണിന്റെ വള്‍ഗര്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം ക ണ്ടെത്തുന്നവര്‍ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. എന്നെ കൊണ്ട് കഴിയുന്ന ഒരു സേവനം പാര്‍ട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചി രുന്നുള്ളൂ.

എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ദയവായി എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെ യും പരിപൂര്‍ണ്ണ സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. നമുക്കൊരുമിച്ച് ഹരിതാഭമായ പുതിയ വസന്തം തീര്‍ക്കണം… പുതിയ ചരിത്രം രചിക്കണം… ഹരിതയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തണം…

ഈ വേദനകള്‍ക്കിടയിലും ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പാര്‍ട്ടിക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എന്റെ ഹരിതയിലെ സഹോദരിമാരും എന്റെ കുടുംബവും തന്ന ആശ്വാസ വാക്കുകള്‍ക്ക് നന്ദി പറയുകയാണ്.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES