മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വലിയ തുക കൈപ്പറ്റിയെന്ന് ഹൈക്കോ ടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പണം നല്‍കിയ കക്ഷികളില്‍ സിനിമ നിര്‍ മ്മാതാവിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. പണം തട്ടിയ അഭിഭാഷകനെതി രെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശി ച്ചു
കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ അഭിഭാഷകന്‍ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫി സില്‍ ഹാജരാകാനാണ് അഭിഭാഷക നോട് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വലിയ തുക കൈപ്പറ്റിയെന്ന് ഹൈ ക്കോടതി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പണം നല്‍കിയ കക്ഷികളില്‍ സിനിമ നിര്‍മ്മാതാവിനെ ഇന്ന ലെ പൊലീസ് ചോദ്യം ചെയ്തു. പണം തട്ടിയ അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീ കരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു.
ഒരു ജഡ്ജിയുടെ പേരില്‍ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെ ന്ന്അാണ് അഭിഭാഷകര്‍ മൊഴി നല്‍കിയത്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയിട്ടുള്ളത്. സിനിമ നിര്‍മ്മാതാവിനെതിരെ എറണാകുളം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീ ഡന കേസില്‍ 25 ലക്ഷം ചെലവാ യി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി.
ജഡ്ജിക്ക് കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു. ആ ഡംബര ജീവിത രീതികളായിരുന്നു ഇയാളുടേത്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകളുണ്ട്. സംശയാസ്പദ മായ സാഹചര്യങ്ങളായിരുന്നു ഇയാളുടേത്. സെബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങള്‍ ആണെ ന്ന് അന്വേഷണ സംഘം കണ്ടെത്തി. സൈബി ജോസിനെതിരെ കോടതിയലക്ഷ്യ നടപടിയടക്കം ശുപാര്‍ ശ ചെയ്ത് വിജിലന്‍സ് രജിസ്ട്രാര്‍ കെവി ജയകുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാള്‍ ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യുമെന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം അറിയിച്ചു.











