ഒമൈക്രോണ്‍ വ്യാപന ഭീഷണിയുള്ള ‘അറ്റ് റിസ്‌ക്’ രാജ്യങ്ങളില്‍ നിന്നു വന്ന മൂന്നു പേര്‍ക്ക് സംസ്ഥാന ത്ത് കോവിഡ് പോസിറ്റിവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാലു പേരുടെ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
തിരുവനന്തപുരം: ഒമൈക്രോണ്‍ വ്യാപന ഭീഷണിയുള്ള ‘അറ്റ് റിസ്‌ക്’ രാജ്യങ്ങളില്‍ നിന്നു വന്ന മൂന്നു പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് പോസിറ്റിവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാലു പേ രുടെ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.ഒമൈക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നി ന്നു വന്നവര്‍ പോസിറ്റിവ് ആയാല്‍ ജീനോം സീക്വന്‍സിങ് നടത്തണമെന്നാണ് ചട്ടം. അത് അനുസരിച്ച് മൂന്നു പേരുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഒമൈക്രോണ്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഡിഎംഒമാര്‍ക്ക് മാധ്യമവിലക്കില്ലെന്ന് മന്ത്രി പറഞ്ഞു. അട്ട പ്പാ ടിയിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമൈക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്റെ പൊതുവിവരമായി കാണാന്‍ പാടില്ലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.
ഡിഎംഒമാര്‍ക്ക് വാര്‍ത്താ വിലക്ക് ഏര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോ ഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റായ വാര്‍ത്തകള്‍ വരുന്നുണ്ട്. വകുപ്പിന്റെ വാര്‍ത്തകള്‍ക്ക് ഏ കീകൃത രൂപം കിട്ടാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതി ല്‍ പുനപ്പരിശോധനയില്ലെന്ന് മന്ത്രി പറഞ്ഞു.