കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തല ത്തില്‍ നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേ ര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തല ത്തില്‍ നേരിടാന്‍ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് നിര്‍ദേശം. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അന്താരാഷ്ട്ര യാത്രാനിയന്ത്രണം നീക്കിയത് പുനഃപരിശോധിക്കണമെന്നും വിദേശത്തു നിന്നെത്തുന്നവ ര്‍ക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഒമൈ ക്രോണ്‍ വകഭേദത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.കോവിഡ് വൈറസിന്റെ പുതി യ വകഭേദം നേരിടാന്‍ തയ്യാറെടുപ്പ് വേണം.
ജനങ്ങള്‍ സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. വാക്സിന്‍ രണ്ടാം ഡോസ് വിതരണം വേഗത്തിലാക്കാനും, സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രധാ നമന്ത്രി നിര്‍ദേശിച്ചു.നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പി ക്കുന്നത്.വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.