കോറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യ ന്‍ രാജ്യങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജര്‍മനിയിലും ചെക്‌റിപ്പബ്ലി ക്കിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തി ലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
വാഷിങ്ടണ്‍: കോറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്ക് കിഴക്കന്‍ ഏഷ്യ ന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയ്ക്കു പുറമേ ജര്‍മനിയിലും ചെക്‌റിപ്പബ്ലിക്കിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.ഏഷ്യന്‍ രാജ്യങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യ-സാമൂഹിക സുരക്ഷാ നടപടികളെടുക്കണമെന്നും സംഘടന നിര്‍ദേശം നല്‍കി. വാക്സിനുകള്‍ നല്‍കുന്നത് കൂടുതല്‍ വേഗത്തി ലാക്കാനും രാജ്യങ്ങള്‍ക്ക് സംഘടന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര യാത്രകളിലൂടെ ഒമൈക്രോണ്‍ വ്യാപനം ഉണ്ടാവുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തെക്കുകിഴക്കന്‍ മേഖലയുടെ റീജി യണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്ര പാല്‍ സങ് ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളിലും കൊറോണ വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യമാണ് ഉള്ളത്.എന്നാല്‍ ചുരുക്കം ചില രാജ്യങ്ങളില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നതും പുതിയ വകഭേദങ്ങ ള്‍ ഉണ്ടാവുന്നതും വലിയ ആശങ്കയ്ക്ക് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.അതീവ വ്യാപന ശേഷിയുള്ള വകഭേദമാണ് ഒമൈക്രോണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കി യിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക,ബോട്‌സ്വാന,ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം,ചെക് റിപ്പബ്ലിക്ക്, ജര്‍മ്മനി തുട ങ്ങിയ രാജ്യങ്ങളില്‍ പുതിയ വക ഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












