ഒമിക്രോണ്‍ -കോവിഡ് കേസുകളുടെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന ങ്ങളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവി യേഷന്‍ (ഡിജി സി =എ). ഈ വര്‍ഷം ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്
ന്യൂഡല്‍ഹി : ഒമിക്രോണ്‍ -കോവിഡ് കേസുകളുടെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനങ്ങ ളുടെ യാത്രാ വിലക്ക് നീട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഈ വര്‍ഷം ഫെ ബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഷെഡ്യൂള്‍ഡ് ഇന്റര്‍ നാഷണല്‍ കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകളുടെ വിലക്ക് 28 വരെ നീട്ടാന്‍ തീരുമാനിച്ചതായി അ ധികൃതര്‍ അറിയിച്ചു.
അന്താരാഷ്ട്ര കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് എയര്‍ ബബിള്‍ ക്രമീകരണത്തിന് കീ ഴിലുള്ള ഫ്ലൈറ്റുകളെ ബാധിക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ്,യുകെ,യുഎഇ,കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ 28 ഓളം രാജ്യങ്ങ ളുമായി ഇന്ത്യ എയര്‍ ബബിള്‍ ഉടമ്പടി രൂപീകരിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം, പ്രത്യേക നിയന്ത്രണങ്ങളോടെ എയര്‍ലൈനുകള്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ പ്രത്യേക അന്താ രാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ കഴിയും. കോവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ 2020 മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ താല്‍ക്കാ ലികമായി നിര്‍ത്തി വച്ചി രിക്കുന്നു.
അതേസമയം, ഒരു ദിവസം 2,82,970 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,79,01,241 ആയി ഉയര്‍ന്നു. ഇതി ല്‍ 8,961 ഒമിക്രോണ്‍ വേരിയന്റും ഉള്‍പ്പെടുന്നു.