കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താങ്ങാവുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
മസ്‌കത്ത് : സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാവണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനായി ചികിത്സാ ഫീസുകള്‍ കുറയ്ക്കാന്‍ ആരോഗ്യ മന്ത്രാലയം നടപടികള്‍ സ്വീകരിക്കും.
ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ചര്‍ച്ച നടത്താനും സാധ്യതാ പഠനം നടത്താനും ആരോഗ്യ മന്ത്രാലയം വിദഗ്ദധ സമിതി രൂപികരിച്ചു.
നിലവില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ ഈടാക്കുന്ന ഫീസും ചികിത്സാ ചാര്‍ജുകളും അവലോകനം ചെയ്യും.
എല്ലാവര്‍ക്കും സ്വീകാര്യമായ ഫീസ് സംബന്ധിച്ചും അഭിപ്രായങ്ങള്‍ ആരായും. ഇതിനു ശേഷം ഫീസുകള്‍ നിശ്ചയിക്കും.
ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെടുത്തി സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകള്‍ കമ്പനികള്‍ വഹിക്കുന്നതിനുള്ള സാധ്യതകളും തേടും.
നിലവില്‍ 1600 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ആശുപത്രികളുടെ നിര്‍മാണവും നടക്കുന്നുണ്ട്.
ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപകങ്ങള്‍ക്ക് സാഹചര്യം ഒരുക്കുമെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടല്‍ ജനറല്‍ ഡോ. മുഹന്ന ബിന്‍ നാസര്‍ അറിയിച്ചു.