ഇനിയും രണ്ടു പേരുടെ കൂടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സലാല : കടല്‍ത്തീരത്ത് ഉയര്‍ന്നുവന്ന തിരകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.
രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെ സഹായത്താലാണ് തിരച്ചില്‍.
മഹാരാഷ്ട്ര സ്വദേശി ശശികാന്ത് (42) മകന്‍ ശ്രയസ് (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
നേരത്തെ, രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈദിനോട് അനുബന്ധിച്ചുള്ള അവധി ദിവസം ആഘോഷിക്കാനെത്തിയവരാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്.
ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവര്‍. മൂന്നു പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു.