ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു
മസ്‌കറ്റ്: ഒമാനിലെയും ഇന്ത്യയിലെയും സാമ്പത്തിക, വാണിജ്യ, വ്യാപാര പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കു ന്നതിന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീ സും (ഒസിസിഐ) ഇന്‍ഡോ ഗള്‍ഫ് ആ ന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബറും (ഐഎന്‍എംഇസിസി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഒസിസിഐ ചെ യര്‍മാന്‍ ശൈഖ് ഫൈസല്‍ അല്‍ യൂസഫും ഐ എന്‍ എം ഇ സി സി ചെയര്‍മാന്‍ ഡോ. എന്‍ എം ഷറ ഫുദ്ദീനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വ ഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു. ഭൂമിശാസ്ത്രം, ചരിത്രം, വ്യാപാരം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് നിരവ ധി പതിറ്റാണ്ടുകളായി സൗഹാര്‍ദ്ദ നീക്കങ്ങളാണ് ഇന്ത്യയുടേയും ഒമാന്റേതും.
2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം 9.988 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ജി 20 ഉച്ചകോടിയിലേക്ക് ക്ഷണിച്ചത് ഒമാന്‍ ജനങ്ങള്‍ക്ക് ഇന്ത്യ നല്‍കു ന്ന ബഹുമതിയായാണ് കാണുന്നതെ ന്നും അദ്ദേഹം പറഞ്ഞു. ഏഴര ബില്യണ്‍ യു എസ് ഡോളറിലധികം നിക്ഷേപമുള്ള ആറായിരത്തിലേറെ ഇന്ത്യ-ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളതെന്ന് ഡോ.എന്‍ എം ഷറഫുദ്ദീന്‍ പറഞ്ഞു.
ഒമാന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യയെന്ന് ഐഎന്‍എം ഇസിസി ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍ പറഞ്ഞു. 2022ല്‍ ഒമാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. 2022ലെ ഒമാന്റെ എണ്ണ ഇതര കയറ്റുമതിയില്‍ യുഎഇ, യു എസ്, സൗദി അറേബ്യ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാമത്തെ വലിയ വിപണിയും യു എ ഇക്ക് ശേഷം ഇറക്കുമതിയുടെ രണ്ടാമത്തെ വലിയ സ്രോതസ്സുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം, ഖന നം, ടൂറിസം എന്നിവയുടെ പുരോഗതിക്കായി ഐഎന്‍എംഇസിസിക്കും ഒസിസിഐക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി ഇരു ചേംബറുകളിലേയും പ്രതിനിധികള്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. ഒപ്പുവെക്കല്‍ ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍, ഐ എന്‍ എം ഇ സി സി സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍, ഒ സി സി ഐ ബോര്‍ഡ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, ഐ എന്‍ എം ഇ സി സി ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍, ആക്ടിങ് പ്രസിഡന്റ് മൊഹിയുദ്ദീന്‍ ബിന്‍ മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.