മസ്‌കത്ത് : ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സിപിഎ) ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകി മന്ത്രിതല ഉത്തരവ്. സിപിഎയിലെ തിരഞ്ഞെടുത്ത ജീവനക്കാർക്ക് ജുഡീഷ്യൽ പൊലീസ് അധികാരമാണ് നൽകുന്നത്.ഇത് സംബന്ധിച്ച് നീതിന്യായ-നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽ സൈദി ഉത്തരവ് പുറപ്പെടുവിച്ചു. വിപണിയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ മേൽ ഉടനടി നടപടി സ്വീകരിക്കുന്നതിന് 52 ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
