മസ്‌കത്ത് ∙ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപുകള്‍ പുരോഗമിക്കുന്നു.
അംബാസഡര്‍ ജി.വി. ശ്രീനിവാസും എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് എത്തിയാണ് പ്രവാസികളുമായി സംവദിക്കുകയും, വിഷയങ്ങളില്‍ ഇടപെടുകയും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നത്.
മസീറ, സലാല, ഹൈമ, ദുകം എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്യാംപുകള്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് ഉപകാരപ്രദമായി.
പങ്കെടുത്തവര്‍ തങ്ങളുടെ തൊഴില്‍ പ്രശ്നങ്ങള്‍ അധികൃതരെ അറിയിക്കുകയും ആവശ്യമായ സഹായം തേടുകയും ചെയ്തു.
കോണ്‍സുലര്‍ ഏജന്റുമാര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ക്യാംപില്‍ പങ്കെടുത്തു.