മെയ് ഒന്ന് ഞായറാഴ്ച മുതലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് എട്ടിന് പ്രവര്‍ത്തി ദിനമായിരിക്കും.
മസ്‌കത്ത് : ഒമാനില്‍ പൊതു -സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. വാരാന്ത്യ അവധികള്‍ ഉള്‍പ്പടെ ഒമ്പത് ദിവസം അവധിയായാണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പറയുന്നത്.
മെയ് ഒന്ന് ഞായറാഴ്ചയാണ് ഈദ് അവധി ഔദ്യോഗികമായി തുടങ്ങുക. മെയ് അഞ്ചു വരെയാണ് അവധി. എന്നാല്‍, ഏപ്രില്‍ 29 വെള്ളിയാഴ്ചയും മുപ്പത് ശനിയാഴ്ചയും വാരാന്ത്യ അവധി ദിനങ്ങളാണ്.
മെയ് അഞ്ച് വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ആറും ഏഴും വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ അടുത്ത പ്രവര്‍ത്തി ദിനം മെയ് എട്ട് ഞായറാഴ്ചയാണ്.