മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് നിയമനപത്രം കൈമാറി. അൽ ബറക കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് അംബാസഡറിൽ നിന്ന് യോഗ്യതാപത്രം സുൽത്താൻ സ്വീകരിച്ചത്.അംബാസഡറെ സ്വാഗതം ചെയ്ത സുൽത്താൻ, കർത്തവ്യം നിർവഹിക്കുന്നതിന് സർക്കാരിൽ നിന്നും ഒമാനി ജനതയിൽ നിന്നും എല്ലാ പിന്തുണയും ലഭിക്കുമെന്ന് ഉറപ്പുനൽകി.
