രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീ സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവര ത്തി പൊലീസ് സ്റ്റേഷനില്‍ രാവിലെ 10.30ന് ഹാജ രാകാനാണ് നോട്ടീസ് നല്‍കിയത്
കവരത്തി : രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊ ലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവര ത്തി പൊലീസ് സ്റ്റേഷനില്‍ രാവിലെ 10.30ന് ഹാജരാകാ നാണ് നോട്ടീസ് നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തി ഐഷയെ ജാമ്യത്തില്‍ വിട്ടയക്കുമെന്നാണ് സൂചന.
നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസംകൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ നടത്തിയ ബയോ വെ പ്പണ്‍ പരാമര്‍ശത്തി ലാണ് ആഇശക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരുന്നത്.
അതിനിടെ ഐഷ സുല്‍ത്താനയെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് കലക്ടര്‍ അസ്ഗര്‍ അലി താക്കീത് നല്‍കി. പൊലീസ് സ്റ്റേഷനിലെത്താന്‍ മാത്രമാണ് ഐഷക്ക് അനു മതി നല്‍കിയത്. ദ്വീപില്‍ ഹോംക്വാറന്റൈനില്‍ തുടരാനാണ് അറിയിച്ചത്.
എന്നാല്‍ ഇവര്‍ പഞ്ചാ യത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. കോവിഡ് രോഗികളുടെ ചി കിത്സ കേന്ദ്രങ്ങളിലെ ത്തിയെന്നും ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും കലക്ടര്‍ അറി യിച്ചു.