നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അറ സ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന
കവരത്തി : രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് പോലീസ് മുമ്പാകെ ഹാജരാകും. വൈ കിട്ട് നാലരയ്ക്കാണ് ഹാജരാവുക. ഇന്നലെ യാണ് ഐഷ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലെത്തിയത്. അഭിഭാഷകനും അവരോടൊപ്പമുണ്ട്. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അറസ്റ്റ് ചെയ്താ ലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീതിപീഠത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താ ലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കി യിരുന്നു. ഇതിനിടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഡെല്‍ഹിയിലേക്ക് പോയി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് അഡ്മിനിസ്‌ട്രേറ്ററെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചതെന്നാണ് സൂചന.











