മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാന ത്തേ യ്ക്ക് നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഹമ്മദ് ഹ നീഷ്. ഇതോടൊപ്പമാണ് വ്യവസായ വകുപ്പിന്റെ ചുമതല കൂടി നല്‍കിയത്. ഒപ്പം മൈ നിംഗ് ആന്‍ഡ് ജി യോളജി, പ്ലാന്റേഷന്‍ വകുപ്പുകളുടെ ചുമതല കൂടി അദ്ദേഹ ത്തിനുണ്ടാകും.
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം. മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെ ക്രട്ടറിയാണ് മുഹമ്മദ് ഹനീഷ്. ഇതോടൊപ്പമാണ് വ്യവസായ വകുപ്പിന്റെ ചുമതല കൂടി നല്‍കിയത്. ഒപ്പം മൈനിംഗ് ആന്‍ഡ് ജി യോളജി, പ്ലാന്റേഷന്‍ വകുപ്പുകളുടെ ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും.
തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യത്തിന് നഗരവികസന വകുപ്പി ന്റെ ചുമതല കൂടി നല്‍കി. ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാന്‍സ് (എക്സപെന്‍ഡിച്ചര്‍) സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു.
വി.വിഘ്‌നേശ്വരിയാണ് പുതിയ കോട്ടയം കലക്ടര്‍. സ്നേഹില്‍ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേ ജിങ് ഡയറക്ടര്‍ ചുമതലയും നല്‍കാനും തീ രുമാനമായി.