നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനാ യി മത്സരിക്കും. 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യന്‍ സിനിമകളുമാണ് മത്സരിക്കുന്നത്
കൊച്ചി: നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സ വത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങള്‍ സുവര്‍ണമയൂരം പുരസ്‌കാരത്തിനായി മത്സരിക്കും. 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യന്‍ സിനിമകളുമാണ് മത്സരിക്കുന്നത്.
ഇസ്രായേലി എഴുത്തുകാരനും സംവിധായകനുമായ നദവ് ലാപിഡ്, അമേരിക്കന്‍ നിര്‍മ്മാതാവ് ജി ന്‍കോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റര്‍ പാസ്‌ക്കല്‍ ചാവന്‍സ്, ചലച്ചിത്ര നിരൂപകനും പത്രപ്ര വര്‍ ത്തകനുമായ ഹാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍, ഇന്ത്യന്‍ സംവിധായകന്‍ സുദീപ്തോ സെന്‍ എ ന്നി വര്‍ അടങ്ങുന്നതാണ് ജൂറി.
മത്സരിക്കുന്ന ചിത്രങ്ങള്‍
1. പെര്‍ഫ്രെക് നമ്പര്‍ (2022), പോളിഷ് ചലച്ചിത്ര സംവിധായകന്‍ ക്രിസ്റ്റോഫ് സാനുസി
2. റെഡ് ഷൂസ് (2022), മെക്സിക്കന്‍ ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് ഐച്ചല്‍മാന്‍ കൈസര്‍
3. എ മൈനര്‍ (2022),ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി
4. നോ എന്‍ഡ് (2021),ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ നേദാര്‍ സെയ്വര്‍
5. മെഡിറ്ററേനിയന്‍ ഫീവര്‍ (2022), പലസ്തീനിയന്‍ ഇസ്രായലി എഴുത്തുകാരിയും സംവിധായകയുമായ മഹാ ഹജ്
6. വെന്‍ ദി വേവ്സ് ആര്‍ ഗോണ്‍ (2022), ഫിലിപ്പിനോ സംവിധായകന്‍ ലാവ് ഡിയസ്
7. ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ് (2022),കോസ്റ്റാറിക്കന്‍ ചലച്ചിത്ര സംവിധായക വാലന്റീന മോറെല്‍
8. കോള്‍ഡ് ആസ് മാര്‍ബിള്‍ (2022),അസര്‍ബൈജാന്‍ സംവിധായകന്‍ ആസിഫ് റുസ്തമോവ്
9. ദി ലൈന്‍ (2022),ഫ്രഞ്ച്സ്വിസ് സംവിധായക ഉര്‍സുല മെയര്‍
10. സെവന്‍ ഡോഗ്സ് (2021),അര്‍ജന്റീനിയന്‍ സംവിധായകന്‍ റോഡ്രിഗോ ഗ്യൂറേറോ
11. മാരിയ: ദി ഓഷ്യന്‍ ഏഞ്ചല്‍ (2022),ശ്രീലങ്കന്‍ സംവിധായകന്‍ അരുണ ജയവര്‍ധന
12. ദി കാശ്മീര്‍ ഫയല്‍സ് (2022),സംവിധായകന്‍ വിവേക് അഗ്നിഹോത്രി
13. നീസോ (2022),സംവിധായക സുദാദ് കദാന്‍ അറബി ചിത്രം
14. ദി സ്റ്റോറി ടെല്ലര്‍ (2022),അനന്ത് മഹാദേവന്‍
15. കുരങ്ങു പെഡല്‍ (2022),സംവിധായകന്‍ കമല കണ്ണന്‍