നിയമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമെന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട് : ഏക സിവില്‍ കോഡ് നിയമത്തിനെതിരെ തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നു മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗ ത്തിനു ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നി യമപരമായി നേരിടേണ്ട വിഷയമായതിനാല്‍ ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമെന്യേ എ ല്ലാവരെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവില്‍ കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്‌നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കു ന്ന വിഷയമാണ്. പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പി ക്കും. വിഷയം മുതലെടുക്കാന്‍ ആ രെങ്കിലും ശ്രമിച്ചാല്‍ കെണിയില്‍ വീഴരുതെന്നാണ് നിര്‍ദേശം. സെമിനാറിലേക്കു സിപിഎം ക്ഷണിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ലീഗ് നേതാക്കള്‍ മറുപടി നല്‍കി.
കേന്ദ്രസര്‍ക്കാര്‍ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഏകവ്യക്തിനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കെണിയില്‍ ആരും വീഴരു തെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ എല്ലാം പങ്കെടുത്തു.