വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ന്യൂഡല്‍ഹി : ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേ ന്ദ്ര മോദി.വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രത്തിനാണെന്നും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടുവാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. വാക്‌സിന്റെ വില സംസ്ഥാ നങ്ങള്‍ക്ക് നിശ്ചയിക്കാം. പണം വാങ്ങി സ്വകാ ര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്‍കാവുന്നതാ ണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപ ത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.
ഇത്രവലിയ ജനസംഖ്യയെ ഇന്ത്യ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചു. ആത്മവിശ്വാസം ഉള്ളതുകൊണ്ട് ഫലം കണ്ടു. രാജ്യത്ത് ഇപ്പോള്‍ 7 കമ്പനികള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നു. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരുമെന്നും മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണം തുടരു കയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ട്രയല്‍ ഊര്‍ജ്ജിതമായി നടക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വൈറസിനെ നേരിടാന്‍ വാക്‌സിന്‍ മാത്രമാണ് സുരക്ഷാ കവചമെന്നും മോദി പറഞ്ഞു. ഇന്ത്യ വാക്‌സിന്‍ നിര്‍മ്മിച്ചില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. ഒരു വര്‍ഷത്തിനിടെ രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകള്‍ പുറത്തിറക്കിയത്്. രാജ്യത്ത് വാക്്‌സിനുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കുറവാണ്. വാക്‌സിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ലെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വലിയ മഹാമാരിയാണ് കൊറോണ. രാജ്യം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിച്ചു. വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഇപ്പോഴും പോരാട്ടം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.










