സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. സ്വപ്നയെ പിരി ച്ചുവിടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി
തൊടുപുഴ : സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊ സൈറ്റി(എച്ച്ആര്‍ഡിഎസ്) പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍. സ്വപ്നയെ പിരിച്ചുവിടില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി. നിയമനത്തിനെതിരെ രംഗത്തുവന്ന എസ് കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തു നി ന്നും ആറുമാസം മുമ്പ് പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ നിയമനം റദ്ദാക്കിയി ട്ടില്ലെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ജോയി മാത്യുവും പറഞ്ഞു. നിയമനം റദ്ദാക്കിയതായി അറിയില്ലെന്ന് സ്വപ്നയും പ്രതികരിച്ചു.
ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായ എച്ച്ആര്‍ഡിഎസ് എന്ന എന്‍ ജിഒയിലാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ് പോണ്‍സിബിലിറ്റി ഡയറക്ടറായിട്ടാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ നിയമിച്ചത്. സ്വപ്ന ഇന്നലെ പുതിയ ജോലിയില്‍ പ്രവേശി ച്ചു. പ്രതിമാ സം 43,000 രൂപ ശമ്പളത്തിലാണ് നിയമനം.
സ്വപന ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവായ ഡോ എസ് കൃഷ്ണകുമാര്‍ രംഗ ത്തെത്തിയത്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔ ദ്യോഗിക അംഗീകാ രമില്ല. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ ആ രോപിച്ചു. ബിജെപി നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സു രേഷിന് ജോലി നല്‍കിയതെന്ന് വിവാ ദമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. എസ് കൃഷ്ണകുമാര്‍ മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ലാണ് അ ദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.