75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശുസൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി ‘ചിരി’ എന്ന പദ്ധതി.
കോവിഡ് 19 പ്രതിരോധരംഗത്ത് മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പൊലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ക്വാറൻറൈൻ കേന്ദ്രം ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുളള സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
സമ്പർക്കം വഴിയുളള രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് പൊലീസ് മീഡിയ സെൻററും പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
സംസ്ഥാനത്തെ 75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശുസൗഹൃദമായി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്കായി പ്രഖ്യാപിച്ച ‘ചിരി’ എന്ന പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചു .