എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍ പറഞ്ഞു
കോഴിക്കോട്: എലത്തൂര്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് മാണി സി.കാപ്പന്‍ പ്രഖ്യാപിച്ചതോടെ സീറ്റിനെ ചൊല്ലി തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമായി. പ്രശ്‌നത്തില്‍ സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്‌നത്തിലെ എന്‍.സി.കെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.
അതേസമയം എലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ.രാഘവന്‍ എം പി പ്രതികരിച്ചു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണ്. കെപിസിസി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇനി തീരുമാനം കെപിസിസിയുടേതാണെന്നും എം കെ രാഘവന്‍ പറഞ്ഞു. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എലത്തൂരിലെ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടാന്‍ വൈകിയെന്നും എം കെ രാഘവന്‍ പറഞ്ഞു. പ്രാദേശികമായ കോണ്‍ഗ്രസ് കമ്മിറ്റികളെല്ലാം രാജി വച്ചുകഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വളരെ ഗൗരവമായ വിഷയമാണത്. എത്രയും പെട്ടന്ന് വിഷയത്തില്‍ തീരുമാനമെ ടുക്കണമെന്ന് എം കെ രാഘവന്‍ ആവശ്യപ്പെട്ടു.
എലത്തൂരിലെ കോണ്‍ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് നില പാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അര്‍ത്ഥവുമില്ലാത്ത സ്ഥാനാര്‍ത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തി ന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയില്‍ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാര്‍ത്ഥി വന്നാല്‍ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരം.