എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ച അവധി ആയിരിക്കു മെന്ന് ജില്ലാ കലക്ടര്‍ രേണു രാജ് അറിയിച്ചു.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. വെള്ളി യാഴ്ച വരെയാണ് അടച്ചത്. അതിരപ്പിള്ളി- മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടു ത്തിയിട്ടുണ്ട്.
ജില്ലയിലെ എല്ലാവിധ ഓഫ് റോഡ് ട്രക്കിങ്, എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍, ജലാശയങ്ങളിലു ള്ള മല്‍സ്യബന്ധനങ്ങള്‍, വിനോദ സഞ്ചാരത്തോടനുബന്ധിച്ചുള്ള സ്വകാര്യ ബോട്ടുകള്‍ ഉള്‍പ്പെടെ യുള്ള എല്ലാവിധ ബോട്ടിംങ്ങ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. ജലാശയങ്ങളിലും അപകട കരമായ മേഖലകളിലും ഫോട്ടോ എടുക്കു ന്നതും വീഡിയോ ചിത്രികരണവും ഒഴിവാക്കണം. മലയോ ര മേഖലകളില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കരുതെന്നും മതിയായ സുരക്ഷാ മുന്‍കരുതലു കള്‍ സ്വീകരി ച്ചിട്ടുണ്ടോ എന്നും ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തേണ്ടതാണ്.