ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ, സായുധസേന എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഹാൽ, DRDO, കോറൽ ടെക്നോളജീസ്, ഡാന്റൽ ഹൈഡ്രോളിക്സ്, ഇമേജ് സിനർജി എക്സ്പ്ലോർ, SFIO ടെക്നോളജീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടേതാണ് പവിലിയനിൽ പ്രദർശനത്തിന് എത്തിയ ഉൽപന്നങ്ങൾ.
ഇതിനുപുറമേ ഭാരത് ഫോർജ്, ബ്രഹ്മോസ്, ടെക് മഹീന്ദ്ര, HBL എൻജിനീയറിംഗ് എന്നീ 19 ഇന്ത്യൻ കമ്പനികളും സ്വതന്ത്രമായി പങ്കെടുത്തിരിക്കുകയാണ്.
15 ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യകളും നവീകരണങ്ങളും അവതരിപ്പിച്ചു. ഇവയിൽ ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈൽ എയർഷോയിലെ പ്രധാന ആകർഷണമായി തുടരുന്നു.
ഇന്ത്യൻ വ്യോമസേന മിന്നി; സൂര്യകിരൺ കാഴ്ചവെച്ച എയർഷോയിലെ മികച്ച പ്രകടനം
ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീംയും LCA തേജസ് യുദ്ധവിമാനവും അതിശയകരമായ പ്രകടനങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ചു.
വെളിച്ചം പിഴിയുന്ന വേഗതയിൽ ആകാശത്തേക്ക് കുത്തനെ കുതിക്കയും നിലംതൊടുംവിധം താഴേക്ക് ചാഞ്ഞെത്തുകയും കരണം മറിഞ്ഞ് ശ്വാസം പിടിപ്പിക്കുന്ന സ്റ്റണ്ടുകൾ കാഴ്ചവെക്കുകയും ചെയ്തു.
ആകാശത്ത് ഹൃദയത്തിന്റെ ആകൃതി വരച്ച് യുഎഇ ജനതയോടുള്ള സൗഹൃദവും ആദരവും സംഘം പങ്കുവെച്ചു. കാണികളെ ആവേശഭരിതരാക്കി ഇന്ത്യൻ സാന്നിധ്യം ‘ഏയർഷോയുടെ ഹൃദയമിടിപ്പ്’ ആക്കി മാറ്റുകയായിരുന്നു സൂര്യകിരൺ ടീം.










