ലക്ഷദ്വീപിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തി ക്കുന്നതിനായി ഏര്‍പ്പെടുത്തിയിരുന്ന എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചു
കൊച്ചി : ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട്. ദ്വീപില്‍ നടപ്പി ലാക്കാന്‍ ലക്ഷ്യമിടുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും അഡ്മി നിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ അതൊന്നും കൂസാക്കാതെയാണ് ജനങ്ങളുടെ ചികിത്സാ സൗകര്യ ങ്ങള്‍ പോലും അവഗണിക്കുന്ന നടപടിയാണ് തുടരുന്നത്.
ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനാണ് ഏറ്റവും ഒടുവിലത്തെ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ വിളിച്ചു. എയര്‍ ആംബുലന്‍സുകളില്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ആശുപത്രി സൌകര്യം കുറവായ തിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്.
രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്ന് എടുത്തുമാറ്റി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ചെയര്‍മാനായ നാലംഗ സമി തിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അംഗീകാര വും വേണമെന്ന് ഉത്തരവില്‍ പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം ഹെല്‍ത്ത് സര്‍ വീസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
ചികിത്സാ സൗകര്യങ്ങള്‍ ഏറെ കുറവുള്ള ദ്വീപില്‍ മെഡിക്കല്‍ ഓഫീസര്‍ തീരുമാനിച്ചാല്‍ നിലവില്‍ രോഗിയെ അടിയന്തരമായി കേരളത്തിലെ ത്തിക്കാം. ഇവാക്വേഷന്‍ നോഡല്‍ ഓഫീസര്‍ വഴിയാണ് ഹെലികോപ്റ്ററില്‍ രോഗിയെ കേരളത്തില്‍ എത്തിച്ചിരുന്നത്. ഇതാണ് കൂടുതല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങളിലേക്ക് മാറ്റിയത്.
അതിനിടയില്‍ സ്‌കൂളുകള്‍ അടച്ച്പൂട്ടാനും തീരുമാനമായി. അധ്യാപകരുടെയും ജീവനക്കാരുടെ യും കുറവു പറഞ്ഞാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്. സ്‌കൂളുകള്‍ ലയിപ്പിക്കുന്നതിന്റെ മറവി ലാ ണ് അടച്ച് പൂട്ടല്‍. 15 ഓളം സ്‌കൂളുകളാണ് ഇതുവരെ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം നാല് സ്‌കൂ ളുകള്‍ ക്കാണ് താഴുവീണത്. മറ്റ് ചില സ്‌കൂളുകള്‍ കൂടി ഇത്തരത്തില്‍ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ് നിവാസികള്‍ പറയുന്നു.