‘എമ്പുരാനെ…’ ഏറ്റുപാടി ആരാധകർ; ആവേശം വാനോളം, സ്വീകരിച്ച് സൗദിയും

empuran-main

റിയാദ് : കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്‌. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഫാൻസ്‌ ഷോ കാണാനായി രാത്രി 2ന് തന്നെ ഗ്രാനഡ മാളിലുള്ള റിയാദിലെ ഏറ്റവും വലിയ തിയറ്ററിൽ സ്ത്രീകളടക്കമുള്ളവർ എത്തിച്ചേർന്നു. 260 പേരെ ഉൾക്കൊള്ളുന്ന തിയറ്ററിൽ എത്തിയവരിൽ ഭൂരിഭാഗം പേരും സിനിമയിലെ മോഹൻലാൽ ചിത്രവും പേരുമൊക്കെ പതിച്ച കറുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് എത്തിയത്. 
ഷോ തുടങ്ങുന്നതിന് മുന്നോടിയായി തിയറ്ററിനുള്ളിൽ തയ്യാറാക്കിയ ടേബിളിൽ എമ്പുരാൻ പോസ്റ്റർ രൂപത്തിലുള്ള കറുത്ത നിറത്തിലെ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒപ്പം തിയറ്ററിലെ വലിയ സ്ക്രീനിൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ തയ്യാറാക്കിയ റീൽസും പ്രദർശിപ്പിച്ചു. അകമ്പടിയായി ‘എമ്പുരാനെ’ എന്ന ടൈറ്റിൽ ഗാനം തിയറ്ററിൽ എല്ലാവരും ആവേശത്തോടെ ഉറക്കെ പാടി.
അൽഖോബർ, റിയാദ്, ജിദ്ദ, അറാർ എന്നിവിടങ്ങളിലെ എംപയർ, എഎംസി സിനിമാസിന്റെ തിയറ്ററുകളിലായി 1525 സീറ്റുകളാണ് ഫാൻസ്‌ ഷോയ്ക്കായി ഒരുക്കിയിരുന്നത്. അവധി ദിവസമല്ലാതിരുന്നിട്ടും പുലർച്ചെ പ്രദർശനം നടന്ന എല്ലായിടത്തും തിയറ്ററുകൾ പൂർണമായും നിറഞ്ഞു.ഒരു ഇംഗ്ലിഷ് സിനിമയുടെ കരുത്തുള്ള മലയാള സിനിമയാണ് എമ്പുരാനെന്നും രണ്ടാം പകുതി മികച്ചതാണെന്നും മോഹൻലാലിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗംഭീര പ്രകടനം സിനിമയിലുണ്ടെന്നും റിയാദ് ടാക്കീസ് ഭാരവാഹി ഷൈജു പച്ച അഭിപ്രായപ്പെട്ടു. വാരന്ത്യ അവധികളും പെരുന്നാൾ അവധികളുമെത്തുമ്പോൾ തിയറ്ററുകൾ പൂരപ്പറമ്പാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മോഹൻലാൽ ഫാൻസ്‌ അംഗങ്ങൾ. ലാൽകെയർസ് കെഎസ്എ, മോഹൻലാൽ ഫാൻസ്‌ ഓൺലൈൻ കെഎസ്എ എന്നീ ഫാൻസ്‌ സംഘടനകളാണ് എമ്പുരാൻ സിനിമയെ സൗദി പ്രവാസികൾക്കിടയിൽ ആഘോഷമാക്കുന്നത്.

Also read:  സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ ; സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES