നെടുമ്പാശേരി : എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വൈകിയതിനെതിരെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി 7.30 ന് അബുദാബിയിലേക്കു പോകേണ്ടിയിരുന്ന വിമാനമാണു സാങ്കേതിക തകരാറിനെ തുടർന്നു മണിക്കൂറുകളോളം വൈകിയത്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ വിവരം അധികൃതർ നൽകാത്തതിലും യാത്രക്കാർ പ്രതിഷേധിച്ചു.
