- എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ നേരത്തെ ജൂലൈ 11ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാ ത്തലത്തില്‍ ജൂലൈ അവസാനത്തേയ്ക്ക് മാറ്റുകയായിരുന്നു
- ഈവര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നിനും തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ജൂലൈ 24ന് നട ത്താ ന്‍ തീരുമാനം. നേരത്തെ ജൂലൈ 11ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതാണ് കോ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ അവസാനത്തേയ്ക്ക് മാറ്റിയത്. പ്രവേശന പരീ ക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രോസ്‌പെക്ടസിനും അംഗീകാരം നല്‍കി.
നേരത്തെ ജൂലൈ 11ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോവി ഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീ ക്ഷ ജൂലൈ 24ലേക്ക് മാറ്റിയത്. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷ യങ്ങളി ല്‍ ലഭിച്ച മാര്‍ക്കാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അടിസ്ഥാനമാക്കുക.
അതെസമയം ഈവര്‍ഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് തുട ങ്ങും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. അത് മൂല്യനി ര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പാക്കും.