സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍ കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തുന്നതിന് പ്രവേശന പരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ടു കള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശന രീ തിയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്.
ജൂലൈ 24ന് സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാല്‍ സിബി എസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും ഗ്രേഡും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രവേശ നരീതിയില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. മാര്‍ക്കും ഗ്രേഡും സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന നിലയില്‍ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന രീതിയില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തുന്നത്.
സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍ കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീ ക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് പ്രവേശ നപ രീക്ഷ കമ്മീഷണറുടെ ശുപാര്‍ശ.