സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയങ്ങളു ണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്റെ മറുപടി
തിരുവനന്തപുരം: എന്‍എസ്എസിനെയോ നേതൃത്വത്തെയോ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയങ്ങളു ണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്റെ മറുപടി.
എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങളാണ്. ഒന്നാമത്തെ ആവശ്യം ശബരിമല വിഷയമായിരുന്നു. ഇൗ വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടാമത്തെ ആവശ്യം മനംജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധി യില്‍പെടുന്ന പൊതുഅവധി ആക്കണമെന്നായിരുന്നു. എന്നാല്‍ ഈ ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാ ക്കിയ മുന്നാക്ക സംവരണത്തിന്റെ പ്രയോജനവും കിട്ടിയില്ലെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ശബരിമലയിലെ വിശ്വാസപ്രശ്‌നം അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ രാഷ്ട്രീയമില്ല. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് ഒരു സംശയവുമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.