മോഡലും നടിയുമായ ഷഹനയെ ഭര്‍ത്താവ് സജാദ് കൊലപ്പെടുത്തിയതാണെന്ന് ഉമ്മ ഉ മൈബ. മകളെ കൂടുതല്‍ സ്ത്രീധനം ചോദിച്ചു സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു
കോഴിക്കോട്: മോഡലും നടിയുമായ ഷഹനയെ ഭര്‍ത്താവ് സജാദ് കൊലപ്പെടുത്തിയതാണെന്ന് ഉമ്മ ഉ മൈബ. മകളെ കൂടുതല്‍ സ്ത്രീധനം ചോദിച്ചു സജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാ
ധ്യ മങ്ങളോട് പറഞ്ഞു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം ക ഴിഞ്ഞ നാള് മുതല്‍ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പി ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ കാസ ര്‍കോട് ചെറുവത്തൂര്‍ സ്വദേശിനായ ഷഹനയെ മരിച്ചനിലയില്‍ കണ്ടെ ത്തി യത്. ജനലഴിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹത സംശയിച്ച് സജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരിക യാണ്. അതിനിടെയാണ് തന്റെ മകളെ സ ജ്ജാദ് കൊന്നതാണ് എന്ന് ബന്ധു ക്കള്‍ ആരോപിച്ചത്.
കൂടുതല്‍ സ്ത്രീധനം വേണമെന്നായിരുന്നു സജാദിന്റെ ആവശ്യം. പരസ്യത്തിലഭിനയിച്ചതിന് പ്രതിഫലമാ യി കിട്ടിയ ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദനം പതിവായിരുന്നു. ഫോണ്‍ വിളിച്ച് സജാദ് നിരന്തരം ഉപദ്രവിച്ചി രുന്ന കാര്യം പറയും. ഒന്നര വര്‍ഷമായി മകളെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ സജാദ് അനുവ അവര്‍ പറഞ്ഞു.

ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബ സാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ഷഹാനയും സജാദും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസും വ്യക്തമാ ക്കി. പരാതി കിട്ടി പൊലീസ് എത്തിയപ്പോഴേക്കും കണ്ടത് പെണ്‍കുട്ടി ബോധരഹിതയായി ഭര്‍ത്താവിന്റെ മടിയില്‍ കിടക്കുന്നതാണ്.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനലഴിയില്‍ തൂ ങ്ങിയ നിലയിലായിരുന്നു പെണ് കുട്ടിയെ നാട്ടുകാര്‍ കണ്ടത്. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.












