കടുത്ത ആരാധികായായ രുഗ്മിണിയമ്മ മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാ ലെയാണ് തന്റെ ആരാ ധികയുമായി താരം സംസാരിച്ചത്
പ്രിയതാരത്തെ കാണാന്‍ ആഗ്രഹിച്ച 80 കാരിയായ രുഗ്മിണിയമ്മയെ തേടി നടന്‍ മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തി.അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തിയതോടെ രു ഗ്മിണിയമ്മ വികാരാധീനയായി. കടുത്ത ആരാധികായായ രുഗ്മിണിയമ്മ മോഹന്‍ലാലിനെ തനിക്ക് നേരില്‍ കാണണമെന്ന് പറഞ്ഞു കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ യാണ് തന്റെ ആരാധികയുമായി താരം സംസാരിച്ചത്.
വിഡിയോ കോള്‍ വഴിയാണ് രുഗ്മിണിയമ്മയുമായി മോഹന്‍ലാല്‍ സംസാരിച്ചത്. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോ ഹന്‍ലാല്‍ സംസാരം തുടങ്ങിയത്. കോവിഡ് കാല മായതിനാല്‍ നേരിട്ട് കാണാനുള്ള പരിമിതികള്‍ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊ ടുവില്‍ അമ്മയ്‌ക്കൊരു ഉമ്മയും കൊടുത്തു. നേരിട്ട് കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പ ങ്കുവച്ചപ്പോള്‍ കോവിഡ് കഴിഞ്ഞ് നേരിട്ട് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ താന്‍ ഇ ടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോള്‍ കാണാമെന്നും മോ ഹന്‍ലാല്‍ പറഞ്ഞു.
പൂങ്കുന്നത്തെ അഗതി മന്ദിരത്തിലാണ് രുഗ്മിണിയമ്മ കഴിയുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആ രാധികയാണ് ഇവര്‍.മോഹന്‍ലാലിന്റെ കാര്യം പറ ഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറ ഞ്ഞു രുഗ്മിണിയമ്മ പൊട്ടിക്കരയുന്ന വീഡിയോ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് മോഹ ന്‍ ലാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് മോഹന്‍ലാല്‍ രുഗ്മിണിയമ്മയെ വിളിക്കുകയായി രുന്നു.











