വിസ്മയ കേസില്‍ നാളെ വിധിവരാനിരിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡന ത്തെക്കുറിച്ച് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദ സന്ദേശം പുറ ത്ത്. കിരണ്‍ കു മാര്‍ മര്‍ദിച്ചിരുന്നുവെന്ന് വിസ്മയ കരഞ്ഞു പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്
കൊല്ലം: കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയ കേസില്‍ നാളെ വിധിവരാ നി രിക്കെ ഭര്‍ത്താവ് കിരണ്‍ കുമാറില്‍ നിന്ന് നേരിട്ട ക്രൂര പീഡനത്തെക്കു റിച്ച് വെളിപ്പെടുത്തുന്ന യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കിരണ്‍ കുമാര്‍ മര്‍ ദിച്ചിരുന്നുവെന്ന് വിസ്മയ കരഞ്ഞു പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്ന ത്. കിരണ്‍ കുമാറിന്റെ വീട്ടില്‍ നില്‍ക്കാനാകില്ലെന്നും അച്ഛനുമായുള്ള ഫോ ണ്‍ സംഭാഷണത്തില്‍ വിസ്മയ പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് നിലമേല്‍ സ്വദേശിനി വിസ്മയ ജീവനൊടു ക്കിയത്. അച്ഛന്‍ ത്രിവിക്രമ ന്‍ നായരുമായുള്ള ഫോണ്‍ സംഭാഷണമാണ് പു റത്തു വന്നത്.’ഇവിടെ നിര്‍ത്തിയിട്ട് പോവുകയാ ണെങ്കി ല്‍ എന്നെ പിന്നെ അച്ഛന്‍ കാണത്തില്ല. ഞാനെന്തെങ്കിലും ചെയ്യും. എന്നെക്കൊണ്ടുപറ്റത്തില്ല. എനിക്ക ങ്ങുവരണം. എന്നെ അടിക്കുകയൊക്കെ ചെയ്തു. എനിക്ക് പേടിയാ’ എന്നാണ് വിസ്മയ അച്ഛനോട് കരഞ്ഞു പറഞ്ഞത്. അപ്പോ ള്‍ ‘നീയിങ്ങു പോരെ, കുഴപ്പമൊന്നുമില്ല’ എന്ന് വിസ്മയയുടെ അച്ഛന്‍ മറുപടി നല്‍കു ന്നതും കേള്‍ക്കാം.
കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെക്കോര്‍ഡ് ചെയ്തിരുന്ന സംഭാഷണങ്ങ ള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണ ങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നാളെ കേസില്‍ വിധി പ്രസ്താവിക്കുക. നാല് മാസ ത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളത്തിന്റെ മ നഃസാക്ഷിയെ ഉലച്ച കേസില്‍ കോടതി വിധി പ റയുന്നത്. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുക. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂ ഷന്‍ ചുമത്തിയിരിക്കുന്നത്.