കോവിഡ് മൂലം തളര്‍ന്ന വിനോദ സഞ്ചാര മേഖല വീണ്ടും കരുത്താര്‍ജ്ജിച്ചത് ദുബായിയ്ക്ക് ഗുണകരമായി
ദുബായ് : ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമായ ദുബായിയിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം.
പുതിയ കണക്കുകള്‍ പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2022 ജനുവരി മുതല്‍ കഴിഞ്ഞ ഏപ്രില്‍ മാസം വരെയുള്ള ആദ്യ പാദത്തില്‍ 5 കോടി സന്ദര്‍ശകരാണ് ദുബായിയില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനവാണിതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തുവിട്ട സ്ഥിതിവിവര കണക്കില്‍ പറയുന്നു.
ഇതേ കാലയളവില്‍ ഹോട്ടല്‍ ഒക്കുപെന്‍സി 76 ശതമാനമായിരുന്നു.
എക്‌സ്‌പോ 2020 വിനോദ സഞ്ചാരികളുടെ വരവിനെ അനുകൂലമായി സഹായിച്ചു.
അയല്‍ രാജ്യമായ ഒമാനില്‍ നിന്നും നിരവധി പേരാണ് യുഎഇയില്‍ എത്തിയത്. ഇന്ത്യയില്‍ നിന്ന് എത്തിയവരാണഅ രണ്ടാം സ്ഥാനത്ത്. യുകെ, സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ഏറെയെത്തി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന ബഹുമതി ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിക്കാനും ഇത് കാരണമായി.
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി 1.36 കോടി സഞ്ചാരികള്‍ എത്തി. എക്‌സ്‌പോ പോലുള്ള രാജ്യാന്തര മേളകള്‍ നടത്തിയത് ദുബായിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും വലിയ മെച്ചമുണ്ടാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.