എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാ ശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് പിടിയിലായത്
കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍.യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് അറസ്റ്റിലായത്. ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറി. ബാക്കിത്തുക കൈപ്പറ്റുന്നതിനിടെയാണ് ജീവനക്കാരി പിടിയിലായത്.
സര്‍വകലാശാല ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടയൊണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ത്ഥി യില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ജീവനക്കാരി യെ വിജിലന്‍സ് പിടികൂടിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമ സം നേരിട്ടു.ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ത്ഥി സര്‍വകലാശാല യി ലെത്തിയത്. വേഗത്തില്‍ സര്‍ട്ടി ഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ജീവ നക്കാരി ആവശ്യപ്പെട്ടു. പണമില്ലെന്ന് വിദ്യാ ര്‍ത്ഥി പറഞ്ഞെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിരുന്നി ല്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ജീവനക്കാരി ക്ക് പണം നല്‍കിയത്.
പണവുമായി എത്തിയ വിദ്യാര്‍ത്ഥി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിദ്യാര്‍ത്ഥി ജീവനക്കാരിക്ക് പ ണം നല്‍കിയതിന് പിന്നാലെ ഇവരെ വിജിലന്‍സ് പി്ടികൂടുകയായിരുന്നു. ഇവര്‍ നേരത്തെ വിദ്യാര്‍ത്ഥി യില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു.