ദോഹ : ഖത്തറിലെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും (വിദ്യാഭ്യാസ, സാംസ്‌കാരിക) ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ കോഓർഡിനേറ്റിങ് ഓഫിസറുമായ സച്ചിൻ ദിനകർ ശങ്ക്പാലിന് ഖത്തറിലെ ഇന്ത്യൻ സമൂഹം യാത്രയയപ്പ് നൽകി. ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു.ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൾറഹ്മാൻ വിശിഷ്ട വ്യക്തികളെയും സദസ്സിനെയും സ്വാഗതം ചെയ്തു, തുടർന്ന് ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് ആമുഖ പ്രസംഗം നടത്തി. ഐസിസി പ്രസിഡന്റ് മണികണ്ഠൻ എ.പി. സച്ചിന്റെ സേവനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവയുടെ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് സച്ചിൻ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
