അബൂദബി: പ്രവാസി സമൂഹവുമായി ഇന്ത്യന്‍ എംബസിയുടെ തുറന്ന സംവാദം ഡിസംബര്‍ ആറിന് അബൂദബിയില്‍ നടക്കും. തൊഴില്‍ പ്രശ്നങ്ങള്‍, കോണ്‍സുലാര്‍, വിദ്യാഭ്യാസം, ക്ഷേമം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഉപദേശങ്ങളോ സംശയങ്ങളോ പ്രവാസി ഇന്ത്യക്കാര്‍ക്ക് എംബസി ഉദ്യോഗസ്ഥരുമായി പങ്കുവെക്കാന്‍ സംവാദവേദിയില്‍ അവസരമുണ്ടാകും. പാസ്പോര്‍ട്ട് പുതുക്കല്‍, രേഖകളുടെ വിതരണം, അറ്റസ്റ്റേഷന് തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങളൊന്നും ഈ അവസരത്തില്‍ ഉണ്ടാവുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെയാണ് പ്രവാസി സമൂഹത്തിന് എംബസി ഉദ്യോഗസ്ഥരെ നേരിൽ കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
