ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍
തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനപ്ര തിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അത് പാലിച്ചില്ലെങ്കില്‍ നി യമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കം പൊലീസ് തുടങ്ങിയിരുന്നു. എങ്കിലും നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കാത്തിരിക്കകു യാണെന്നാണു വിവരം. ചൊവ്വാഴ്ച മുത ല്‍ എംഎല്‍എ ഒളിവിലാണ്.
എംഎല്‍എ എന്ന നിലയില്‍ നിയമസഭയുടെ പരിരക്ഷ ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നു സ്പീക്കര്‍ വ്യക്തമാ ക്കിയതോടെ എംഎല്‍എ ഹോസ്റ്റല്‍ ഉള്‍പ്പെടെ എല്‍ദോസ് കുന്നപ്പിള്ളി എത്താന്‍ സാധ്യതയുള്ള സ്ഥല ങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കും. എംഎല്‍എ പദവിയിലുള്ള ഒരാള്‍ നിയമത്തിനു വഴങ്ങാ തെ അധികനാള്‍ ഒളിവില്‍ കഴിയില്ലന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിനിടെ പരാതിക്കാരിയു ടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
വിവാദം കത്തി നില്‍ക്കുമ്പോഴും എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് കോണ്‍ഗ്ര സ്സിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. മുമ്പ് ആരോപണം ഉയര്‍ ന്ന ഘട്ടത്തില്‍ പാര്‍ട്ടി സ്വീകരിച്ച കീഴ് വഴക്കം എല്‍ദോസിന്റെ കാര്യത്തിലും പാലിക്കണം എന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.











