പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 10 വര്‍ഷം ലോക്‌സഭാ അംഗമായിരുന്നു രാജേഷിന് നിയമ സഭയില്‍ ഇത് കന്നി പ്രവേശനമായിരുന്നു. നിയമസഭയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാവു ന്നത് ആദ്യമാണ്
തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 40നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം. പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. മുന്‍ എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയി ലെത്തിയത്. സിപി എം സംസഥാനകമ്മിറ്റിയംഗമാണ് എം ബി രാജേഷ്.
10 വര്‍ഷം ലോക്‌സഭാ അംഗമായിരുന്നു രാജേഷിന് നിയമസഭയില്‍ ഇത് കന്നി പ്രവേശനമാ യിരുന്നു. നിയമസഭയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരാള്‍ സ്പീക്കറാവുന്നത് ആദ്യമാണ്. വലിയ ഭൂരിപക്ഷമാണ് പിണറായി വിജയന്‍ സര്‍ക്കാരിനുള്ളത് എങ്കിലും രാഷ്ട്രീയ പോരില്‍ ഒട്ടും പിന്നോട്ട് പോവേണ്ടെന്ന് വി ഡി സതീഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗ ത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമാ യാണ് പി സി വിഷ്ണുനാഥിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യപിച്ചത്.
കീഴ്വഴക്കമനുരിച്ച് പ്രോടെം സ്പീക്കര്‍ വോട്ട് ചെയ്തില്ല. ആരോഗ്യകാരണങ്ങളാല്‍ രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ക്കും ഒരു യുഡിഎഫ് അംഗ ത്തിനും വോട്ടുചെയ്യാനായില്ല. രണ്ട് നാമനിര്‍ദേശപത്രി കകളാണ് എം ബി രാജേഷിന് വേണ്ടി നല്‍കിയത്. ഒന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പേര് നിര്‍ദേശിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ പിന്താങ്ങി. മറ്റൊന്നില്‍ സിപിഐ കക്ഷി നേതാവ് ഇ ചന്ദ്ര ശേഖരന്‍ പേര് നിര്‍ദേശിച്ചു. ജെഡിഎസ് കക്ഷി നേതാവ് മാത്യു ടി തോമസ് പിന്താങ്ങി. വിഷ്ണു നാഥിനെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചു. മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാ ലിക്കുട്ടി പിന്തുണച്ചു.
ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥികളുടെ പേരിനുനേരേ ഗുണനചിഹ്നമിട്ടാണ് വോട്ട് ചെയ്യേണ്ടത്.നിയമ സഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് നിയമസഭാംഗങ്ങളുടെ പേരുവിളിച്ച് വോട്ട് ചെയ്യാനായി ക്ഷണിച്ചു. ആദ്യം മുഖ്യമന്തി പിണറായി വിജയനാണ് വോട്ട് ചെയ്തത്. അംഗങ്ങളുടെ ഇരിപ്പിടങ്ങളുടെ ക്രമമനുസരിച്ചാണ് വോട്ട്ചെയ്യാന്‍ ക്ഷണിച്ചിരുന്നത്. സ്പീക്കറുടെ വേദിയില്‍ പിന്‍ഭാഗത്ത് ഇരുവശ ങ്ങളിലായാണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. 9.45 ഓടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. പതിനഞ്ച് മിനിറ്റിനകം വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം അംഗങ്ങള്‍ സ്പീക്കറുടെ അടുത്തെത്തി ആശംസ അറിയിച്ചു. മുഖ്യ മന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ചേര്‍ന്ന് എം ബി രാജേഷിനെ സ്പീക്കറുടെ ഡയസിലേക്ക് നയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വിവിധ കക്ഷിനേ താക്കള്‍ എന്നിവര്‍ സ്പീക്കറെ അഭിനന്ദിച്ച് സംസാരിച്ചു.