എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തിയ്യതി മുത ല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാ ജു. ഇരുചക്രവാഹനങ്ങളില്‍ കുട്ടി കളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അ ഞ്ചാം തിയ്യതി മുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
ക്യാമറയുടെ സാങ്കേതിക പഠിക്കാന്‍ പുതിയ സമിതി
എ ഐ ക്യാമറയുടെ സാങ്കേതികത പഠിക്കാന്‍ പുതിയ സമിതി രൂപീകരിച്ചു. അഡി. ട്രാന്‍സ് പോര്‍ട്ട് കമീഷണറാണ് അധ്യക്ഷന്‍. ക്യാമറയുടെ പ്രത്തനക്ഷമത, എത്രകാലം ക്യാമറകള്‍ ഉപ യോഗിക്കാന്‍ സാധിക്കും, ക്യാമറയിലെ എ ഐ സാങ്കേതികവിദ്യ എത്രമാത്രം ഉപയോഗപ്രദമാ ണ് തുടങ്ങിയ കാര്യങ്ങള്‍ സമിതി അന്വേഷിക്കും. ജൂണ്‍ 5 ന് മുമ്പ് സമിതി റിപോര്‍ട്ട് സമര്‍പി ക്കും. സാങ്കേതിക സമിതി അംഗങ്ങള്‍ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തി.
പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെ ന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തു ള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു. നേരത്തെ മേയ് 20 മുതല്‍ പിഴയീ ടാക്കുമെന്നറിയിച്ചിരു ന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോ ഗത്തിലാണ് തീരുമാനം.