കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എഐ ക്യാമറക്കും, കെ ഫോ ണിനും പിന്നില്‍. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശന്‍ ആ രോപിച്ചു
തിരുവനന്തപുരം : എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദൂരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ കെല്‍ട്രോണ്‍ നല്‍കിയ മറുപടി അവ്യക്ത മാണെന്നും മന്ത്രി സഭാംഗങ്ങള്‍ക്ക് പോലും കരാര്‍ കമ്പനികളെ കുറിച്ച് അറിയില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.കണ്ണൂര്‍ കേന്ദ്രീകരി ച്ച് നടക്കുന്ന കറക്കുകമ്പനി കളാണ് എ ഐ ക്യാ മറക്കും, കെ ഫോണിനും പിന്നില്‍. ഊരാളുങ്കല്‍ സൊ സൈറ്റിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേ ക്കാണെന്നും സതീശന്‍ ആ രോപിച്ചു.
സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിക്ക് ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതു പോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ അതിന്റെ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണം, അത് ഉള്ള കമ്പനികള്‍ ക്കല്ലേ ടെന്‍ഡര്‍ കൊടുക്കാ ന്‍ പാടുള്ളൂ എന്തായിരുന്നു ആ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ എസ്. ഐ.ആര്‍.ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത് തുടങ്ങിയ കാര്യ ങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
9 ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറക ള്‍ കിട്ടുമ്പോള്‍ എന്തിനാണ് ഇതിന്റെ ഘടകങ്ങള്‍ വാങ്ങി അ സംബിള്‍ ചെയ്തത് 232 കോടിയുടെ പദ്ധതി യില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എ ന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവെച്ചിരിക്കുക യാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ കെല്‍ട്രോണ്‍ പാര്‍ട്‌സായി വാങ്ങിയത് എന്തി നാണെന്ന് സര്‍ക്കാര്‍ വ്യ ക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.











