സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബ ന്ധമെന്ന് എന്‍ ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീ സ്. പിഎഫ്ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാ ന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സം സ്ഥാന പൊലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീസ്. പിഎഫ്ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പൊലീസ് മേധാ വിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ റാ ങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടിക എന്‍ഐഎ കൈമാറി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇവ രുടെ സാമ്പ ത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണെന്നും റിപ്പോര്‍ട്ടു കളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാ ന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇ ക്കാര്യമുള്ളതെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടോടെ പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീ ക്ഷണത്തിലാണെന്നുമായിരുന്നു വാര്‍ത്ത.
സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജ ന്‍സികളുടെ നിരീക്ഷണത്തിലുളളതെന്നും വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു.