ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ പര്‍വതാരോഹ കരില്‍ പത്ത് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. എട്ട് പേരെ നേര ത്തെ രക്ഷപ്പെടുത്തിയിരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ പര്‍വതാരോഹകരില്‍ പത്ത് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. എട്ട് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ആകെ 29 പേരാണ് ഹിമപാതത്തെ തുടര്‍ന്ന് പര്‍വത ത്തില്‍ കുടുങ്ങിയത്.
ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടയ്‌നീറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് പര്‍വതത്തില്‍ കുടു ങ്ങിയത്. 16,000 അടി ഉയരത്തിലുണ്ടായ ഹിമപാതത്തില്‍ തിങ്കളാഴ്ച രാവി ലെ ഒമ്പതോടെയാണ് സം ഘം പെട്ടത്. രക്ഷപ്പെടുത്തിയവരെ 13,000 അടി ഉയരത്തിലുള്ള സമീപത്തെ ഹെലിപാഡിലെ ത്തിച്ച് പിന്നീട് ഡെറാഡൂണിലെത്തിക്കും.
വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി ഉത്തരാഖണ്ഡ് പൊലീ സ് മേധാവി അശോക് കുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെട്ടവ രുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ ഡര്‍ പോലീസ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണെ ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ ഓഫീസ് അറിയിച്ചു.