പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇടതുപക്ഷ ത്തിനുള്ളത് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളെയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേ ധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.
122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ എസ് ഇ ബി, കെ എസ് ആര് ടി സി, വാട്ടര്‍ അതോറിറ്റി എ ന്നീ സ്ഥാപനങ്ങളില്‍ ഒഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാ പനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍, ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ ബാധിക്കുന്ന തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എ ഐവൈഎഫും എതിര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും തീരുമാനത്തെ വിമര് ശിച്ചു. യുവജന സംഘടനകള്‍ സമരം നടത്തിയാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.











