ദുബായ് : ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎഇ സംഘത്തെ ദുബായ് കൾചർ അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും. ഒമാനിൽ നിന്നു സാമ്പത്തിക മന്ത്രി ഡോ. സെയ്ദ് മുഹമ്മദ് അൽ സാഖ്റി, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി, സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ എന്നിവരാണ് മറ്റു ജിസിസി രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നത്. ഗൗതം അദാനി, സലിൽ പരേഖ് (ഇൻഫോസിസ്), റിഷാദ് പ്രേംജി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വിജയ് ശേഖർ ശർമ (പേടിഎം), അദാർ പൂനവാല, (സിറം ഇൻസ്റ്റിറ്റ്യൂട്ട്) ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
