ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെണ്‍ കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാ റില്‍ നിന്ന് ഇന്ത്യയിലെ ധനുഷ്‌ക്കോടിയിലേക്ക് പാക് കടലിടുക്കീലൂടെ നീന്തും

കൊളംബോ : ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നീ ന്താനൊരുങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രണ്ടു പെ ണ്‍കുട്ടികള്‍ അടക്കം ആറ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക ള്‍ ഏപ്രില്‍ 22ന് ശ്രീലങ്കയിലെ തലൈമന്നാറില്‍ നി ന്ന് ഇന്ത്യയിലെ ധനുഷ്‌ക്കോടിയിലേക്ക് പാക്കടലി ടുക്കീലൂടെ നീന്തും. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പ്രമുഖ അന്താരാഷ്ട്ര സാഹസി ക നീന്തല്‍ വിദഗ്ദ്ധനായ തുളസി ചൈതന്യയുടെ പ രിശീലനത്തിനു കീഴില്‍ പാക് കടലിടുക്കിലൂടെ നീന്തുന്നത്.
ഒരാഴ്ച മുന്‍പ് രാമേശ്വരത്തെത്തിയ സംഘം ധനുഷ്‌ക്കോടില്‍ ആഴക്കടലില്‍ പരിശീലനം നടത്തി വരിക യാണ്. പരിശീലകനും നീന്തല്‍ താരങ്ങളും ഏപ്രില്‍ 21-ന് രാമേശ്വരം ഫിഷിങ് ബോട്ട് ഫെറിയില്‍ നിന്ന് ശ്രീലങ്കയ്ക്കു തിരിക്കും.
ഏപ്രില്‍ 23-ന് പുലര്‍ച്ചെ ഒരു മണിക്കാണ് തലൈമന്നാറില്‍ നിന്ന് നീന്തല്‍ ആരംഭിക്കുന്നത്. എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ നീന്തല്‍ പൂര്‍ത്തിയാ ക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് തു ളസി ചൈതന്യ പറഞ്ഞു. അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ഈ നീ ന്തല്‍ പാതയില്‍ നേരി ടാനുള്ളത്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തി വരെ ശ്രീലങ്കന്‍ നാവിക സേനയും തുടര്‍ന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേനയു മായിരിക്കും നീന്തലിനു വേണ്ട സാങ്കേതിക സഹായങ്ങളും പിന്തു ണയും നല്‍കുക.