ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്
തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ ലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഏഴ് വര്‍ഷമായിഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു സൗമ്യ.
ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ആക്രമ ണ ത്തിനിടെ കൂടെയുണ്ടായിരുന്ന വീല്‍ചെയറി ലായിരുന്ന രോഗിയുമായി സൗമ്യക്ക് രക്ഷപെടാന്‍ സാ ധിച്ചില്ല. ആക്രമണത്തില്‍ കൂടെയുണ്ടായിരുന്ന രോഗിയും മരിച്ചു. ഇസ്രയേലില്‍ തന്നെ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.